പ്രശസ്തമായ ഉത്രാളിക്കാവ് പൂരം നാളെ; ഒരുക്കങ്ങൾ തകൃതി.

ജില്ലയിലെ പ്രധാന ക്ഷേത്രോത്സവമായ ഉത്രാളിക്കാവ് പൂരത്തിന് വടക്കാഞ്ചേരി ദേശത്തിനുവേണ്ടി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റും. എങ്കക്കാട് വിഭാഗത്തിന് തിരുവമ്പാടി ചന്ദ്രശേഖരനും കുമരനെല്ലൂർ ദേശത്തിന് പുതുപ്പള്ളി കേശവനുമാണ് തിടമ്പേറ്റുകയെന്ന് ഭാരവാഹികളായ സി.എ. ശങ്കരൻകുട്ടി, ടി.പി. ഗിരീശൻ, എ.കെ. സ തീഷ്കുമാർ എന്നിവർ അറിയിച്ചു.


ടൂറിസം വകുപ്പ് അഞ്ചുലക്ഷം നല്കി


 ഉത്രാളിക്കാവ് പൂരവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൽ നിന്നും മൂന്നുദേശങ്ങൾക്കും നൽകുന്ന ധനസഹായമായ അഞ്ചു ലക്ഷം രൂപ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ ശ്രമഫലമായി ലഭ്യമായതായി പൂരക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.


27ന് പ്രാദേശിക അവധി


 ഉത്രാളിക്കാവ് പൂരം ആഘോഷിക്കുന്ന 27ന് വടക്കാഞ്ചേരി നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തലപ്പിള്ളി താലൂക്കിൽ ഉൾപ്പെട്ട എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി


മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്ര- സംസ്ഥാന, അർധസർക്കാർ സ്ഥാപനങ്ങളിലേക്കു നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ലെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.