ലോകത്തെ തന്നെ ഏറ്റവും ശ്രേഷ്ഠമായ ഭരണഘടനയാണ് ഇന്ത്യയിലേതെന്നും അത് കനത്ത വെല്ലുവിളി നേരിടുന്ന സന്ദർഭമാണിതെന്നും തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ഭരണഘടനയിൽ കൈവയ്ക്കാൻ അനുവദിക്കരുത്. ഭരണഘടന മുറുകെപ്പിടിച്ച് ശബ്ദമുയർത്താനുള്ള സന്ദർഭമാണിത്. ഇനിയും പ്രതികരിക്കാൻ വൈകിക്കൂടാ, തൃശ്ശൂരിൽനിന്ന് ഉയരുന്ന ഈ ശബ്ദം കേരളത്തിലും രാജ്യത്തെല്ലായിടത്തും പടരട്ടെ -അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അതിരൂപത നടത്തിയ സമുദായ ജാഗ്രതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍