കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി വധശ്രമക്കേസിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ ലഡു രാഹുൽ പിടിയിൽ, പ്രതിയെ റിമാന്റ് ചെയ്തു. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (77 of Juvanile Justice Act) കൂട്ടിച്ചേർത്ത് കേസ്സെടുത്തു. കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി സ്റ്റേഷൻ റൗഡി രാഹുൽ വലപ്പാട് പോലീസിന്റെ പിടിയിലായി. വലപ്പാട് തിരുപഴഞ്ചേരി സ്വദേശി കൂന്തറ വീട്ടിൽ രാഹുൽ (21) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടി കൂടിയത്. 30-05-2026 തിയതി രാത്രി 08.00 മണിയോടെ വലപ്പാട് തിരുപഴഞ്ചേരിയിൽ വച്ചാണ് പ്രതിയെ ഹാഷിഷ് ഓയിലുമായി പിടികൂടിയത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. രാഹുൽ വലപ്പാട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും, മയക്ക് മരുന്ന് ഉപയോഗിച്ച രണ്ട് കേസുകളിലും നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനക്കായി സൂക്ഷിച്ച ഒരു കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ കെ യും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
0 അഭിപ്രായങ്ങള്‍