ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ ദേവസ്വം കാര്യാലയത്തിലെത്തി അഡ്മിനിസ്ട്രേറ്ററായിരുന്ന ഒ. ബി. അരുൺകുമാറിൽനിന്ന് ജില്ലാ കളക്ടർ ചുമതലയേറ്റെടുക്കുകയായിരുന്നു.
തിരികെ വിളിച്ച സാഹചര്യത്തിലാണ് നടപടി.
ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥ്, ഭരണ സമിതി അംഗം സി. മനോജ്, സ്ഥാനമൊഴിഞ്ഞ അഡ്മിനിസ്ട്രേറ്റർ ഒ. ബി. അരുൺകുമാർ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് കളക്ടറെ വരവേറ്റു. തുടർന്ന് അഡ്മിനിസ്ട്രേറ്ററുടെ കാര്യാലയത്തിലെത്തി രേഖകളിൽ ഒപ്പിട്ടു കളക്ടർ സ്ഥാനമേറ്റു. പുതിയ അഡ്മിനിസ്ട്രേറ്ററെ സർക്കാർ നിയമിക്കുന്നതു വരെ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രനാകും അഡ്മിനിസ്ട്രേറ്ററുടെ ചുമതല നിർവ്വഹിക്കുക. സെക്രട്ടറിയേറ്റ് സർവ്വീസിലേക്ക് മടങ്ങുന്ന ഒ. ബി. അരുൺകുമാറിന് ജീവനക്കാർ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.
0 അഭിപ്രായങ്ങള്‍