ദേശമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശമംഗലം സഹകരണ ബാങ്കിലേക്ക് പ്രതിഷേധ ധർണ നടത്തി.
സമയബന്ധിതമായി ക്ഷേമപെൻഷൻ നൽകാതെ രാഷ്ട്രീയം കളിച്ചതിനെതിരെ സിപിഎം ഭരിക്കുന്ന സൊസൈറ്റികൾ ഒന്നും പെൻഷൻ നൽകാത്തതിനെതിരെ പ്രതിഷേധം. തൊട്ടടുത്തുള്ള കിള്ളിമംഗലം സഹകരണ ബാങ്ക് 26 ന് തന്നെ എല്ലാവർക്കും പെൻഷൻ നൽകിയപ്പോൾ CPIM രാഷ്ട്രീയം കളിച്ചു കൊണ്ട് പെൻഷൻ നൽകാത്തത് ചോദ്യം ചെയ്താണ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. മണ്ഡലം കോൺഗ്രസ് ട്രഷറർ ശിഹാബ് വറവട്ടൂർ സ്വാഗതം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മഹേഷ് വെളുത്തടത്ത് അധ്യക്ഷത വഹിച്ചു. ദേശമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ദേശമംഗലം ചെയർമാൻ ഷഹീർ ദേശമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പ്രേമൻ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള ദേശമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന എം എസ് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ ടീച്ചർ വാർഡ് മെമ്പർമാർ ആറാം വാർഡ് മെമ്പർ ചലിത, പതിനൊന്നാം വാർഡ് മെമ്പർ ഹരിദാസൻ അഞ്ചാം വാർഡ് മെമ്പർ ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ഷറഫുദ്ദീൻ തങ്ങൾ, റിൻഷാദ് തലശ്ശേരി, ഹംസ ആറ്റുപുറം കൃഷ്ണൻകുട്ടി, രാധാകൃഷ്ണൻ നാസർ എന്നിവർ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍