മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ പൂജ വെപ്പിന് ഭക്തജനതിരക്ക്

മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ പൂജ വെപ്പിന് ഭക്തജനതിരക്ക്. സരസ്വതി ദേവിക്ക് മുൻപിൽ പുസ്തകങ്ങളും തൊഴിലുപകരണങ്ങളും പൂജക്ക്‌ വെക്കാൻ 200 പേരോളം എത്തി ചേർന്നു. മേൽശാന്തി ആളൂർ മഠം അനീഷ് വിശേഷാൽ പൂജകൾക്ക് കാർമികത്വം വഹിച്ചു. നാളെ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ ശ്രീദേവി അമ്പലപുരം, വി. മാധവി എന്നിവർ ആചാര്യൻ മാരാകും. നാളെ വൈകീട്ട് ത്രിനേത്ര സംഘത്തിന്റെ തിരുവാതിരക്കളി അരങ്ങേറും. കോമരം വാസുദേവൻ, സമിതി ഭാരവാഹികളായ കെ. ചന്ദ്രശേഖരൻ, രാജു മാരാത്ത്, കെ. ചന്ദ്രദാസ്, ടി. വിജയൻ, ജയൻ മാരാത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.