റിട്ടയർമെൻറ് കാലം വെറുതെ ഇരിക്കാനുള്ളതല്ല എന്ന് തെളിയിച്ച ഒരു വിഭാഗം ജീവനക്കാർ മാതൃക ആകുന്നു. ആര്യമ്പാടത്തുള്ള ഡോക്ടർ മിനികൃഷ്ണൻ, കിരാലൂർ സാവിത്രി ദിവാകരൻ എന്നിവർ 6 മാസം കൊണ്ട് ചിട്ട പെടുത്തിയ കഥകളി ചൊല്ലിയാട്ടം ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചു. കലക്ക് പ്രായം പ്രശ്നമല്ല എന്ന് തെളിയിച്ച വരുടെ കുട്ടത്തിൽ കലാമണ്ഡലം റിട്ട.. പ്രിൻസിപ്പൽ ബാലസുബ്രഹ്മണ്യന് ആശാനും ശിഷ്യ കളായ ഡോക്ടർ പ്രസന്ന ഹരി, ഡോക്ടർ സുധ ശിവാനന്ദ് എന്നിവരും ഉണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍