സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ 31ന് സൂചനയായി സർവീസുകൾ നിറുത്തിവെക്കാനും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിറുത്തിവെക്കുമെന്ന് തൃശൂർ ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. 2022 മെയ് മാസത്തിൽ നടപ്പിലാക്കിയ ബസ് യാത്രാ നിരക്ക് വർധനവിന് ഒപ്പം വിദ്യാർഥികളുടെ യാത്രാ നിരക്കും വർധിപ്പിക്കണമെന്നുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാതെ മറ്റൊരു കമീഷനെ നിയോഗിക്കുകയും ഒരു വർഷം കഴിഞ്ഞിട്ടും തീരുമാനമുണ്ടായിട്ടില്ല.
ക്യാമറ, സീറ്റ് ബെൽറ്റ്, തുടങ്ങി ബസുടമകൾക്ക് കൂടുതൽ സാമ്പത്തീക ബാധ്യതയുണ്ടാക്കുന്ന കാര്യങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കിയ സാഹചര്യത്തിലും ലിമിറ്റഡ് സ്റ്റോപ് ബസുകൾ ഓർഡിനറി ആക്കി മാറ്റിയും 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള സ്വകാര്യ ബസ് പെർമിറ്റുകൾ നിറുത്തലാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചുമാണ് 31ന് സർവീസ് നിറുത്തിവെച്ചുള്ള സൂചന പണിമുടക്ക് നടത്തുന്നത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിറുത്തിവെക്കുമെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍