നിക്ഷേപകരിൽ നിന്നും കോടികള്‍ വാങ്ങി സ്ഥാപനം പൂട്ടി മുങ്ങിയ വക്കീല്‍ പിടിയിയില്‍.
നിക്ഷേപകരിൽ നിന്നും കോടികള്‍ വാങ്ങി സ്ഥാപനം പൂട്ടി മുങ്ങിയ വക്കീല്‍ പിടിയിയില്‍..തൃശൂർ എം.ജി. റോഡിലെ ചെമ്മണ്ണൂർ നിധി & ചെമ്മണ്ണൂർ കൂറീസ് ഉടമ ഗുരുവായൂർ പേരകം സ്വദേശി അഡ്വ. ജെയ്സൺ ചെമ്മണ്ണൂര്‍ ആണ് പിടിയിലായത്.ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർ സിറ്റി ജില്ലാ സി ബ്രാഞ്ച് ആലുവയില്‍ നിന്നാണ് പിടികൂടിയത്.
നിയമാനുസൃതമായ അനുമതിയില്ലാതെയാണ് പ്രതി അമിത പലിശ വാഗ്ദാനം നല്കി കോടികള്‍ നിധി നിക്ഷേപമായും, കുറികളായും കൈപറ്റിയത്. ഒടുവില്‍ കാലാവധിയ്ക്കു ശേഷം പണം തിരികെ നൽകാതെ സ്ഥാപനം പൂട്ടി മുങ്ങുകകയായിരുന്നു. ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവില്‍ കഴിഞ്ഞുവരവെ ആണ് ഇയാള്‍ പിടിയിലായത്. നിക്ഷേപകരുടെ പരാതിയിന്മേല്‍ പ്രതിക്കെതിരെ തൃശൂർ ഈസ്റ്റ് , ഗുരുവായൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ തൃശൂർ സിറ്റി ജില്ലാ സി- ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്.
സ്‌ഥാപനം പൂട്ടി മുങ്ങിയ പ്രതി ഒരു വർഷത്തോളമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. ഇയാളുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിച്ചിരുന്ന േൈ സി ബ്രാഞ്ച് സംഘം പ്രതി ആലുവയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ