ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു


അരിമ്പൂർ കുന്നത്തങ്ങാടി തലപ്പുള്ളി വെളുത്തൂർ പാറക്കുട്ടി മകൻ പ്രേമദാസ് ( 73)ആണ് ഇന്നലെ വൈകുന്നേരം ആറരമണിയോടെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കുഴഞ്ഞു വീണത്. കുടുംബസമേതം ബീച്ച് കാണാനെത്തിയതായിരുന്നു പ്രേമദാസ്. മക്കളോടൊത്ത് ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ ഇദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 


ഉടൻ തന്നെ റെസ്ക്യൂ ടീം ലാസിയോ ആമ്പുലൻസിന്റെ സഹായത്തോടെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ പ്രേമദാസ് ഏഴര മണിയോടെ മരണത്തിനു കീഴടങ്ങി. ഹൃദയഘാതമാണ് മരണകാരണം. മുൻപ് ബൈപാസ് സർജറി കഴിഞ്ഞ വ്യക്തിയാണ് പ്രേമദാസ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.