വരദേ ജ്ഞാന രൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേ സദാ
ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങായ വിദ്യാരംഭം, കേരളത്തിൽ, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമി ദിവസമാണ് നടത്തുന്നത്.
മഹാനവമിയുടെ പിറ്റേ ദിവസമാണ് വിജയദശമി. കന്നിമാസത്തിലെ കൃഷ്ണാഷ്ടമി നാളിൽ പൂജയ്ക്ക് വയ്ക്കുന്ന പാഠ പുസ്തകങ്ങളും ഉപകരണങ്ങളും ഒരു ദിവസത്തിന് ശേഷം വിജയദശമി നാളിൽ പുറത്തെടുക്കും.
അതിന് ശേഷം മണലിലോ ഉണക്കലരിയിലോ 'ഓം ഹരിശ്രീ ഗണപതായെ നമ: അവിഘ്നമസ്തു 'എന്ന് മലയാള അക്ഷരമാല എഴുതണം. അതിന് ശേഷം പുസ്തകം പൂജ വെച്ചവർ അതിന്റെ ഒരു ഭാഗം വായിക്കണം. മുതിർന്നവർ പുണ്യ ഗ്രന്ഥങ്ങൾ പകുത്തു വായിക്കാം . ഉപകരണങ്ങൾ പൂജ വെച്ചവർ അത് ദേവി തന്നെ ഏൽപ്പിച്ച കർമമെന്ന് മനസ്സിൽ കരുതി ഉപയോഗിക്കുക.
കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്. കുട്ടിക്ക് അനുയോജ്യമായ മുഹൂർത്തം കുറിച്ച് വാങ്ങി നാവിൽ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ് പണ്ടുകാലത്ത് കേരളത്തിൽ നിലനിന്നിരുന്നത്. എന്നാൽ ഇപ്പോൾ എഴുത്തിനിരുത്തുന്നത് വിജയദശമി ദിനങ്ങളിൽ മാത്രമായി ചുരുങ്ങി. വിജയദശമി നാളിൽ നവമി ബാക്കിയുണ്ടെങ്കിൽ അതും കഴിഞ്ഞ ശേഷമേ വിദ്യാരംഭം തുടങ്ങാവു എന്ന് മാത്രം. ഇതിനായി പ്രത്യേത മുഹൂർത്തം നോക്കേണ്ടതില്ല.
വിദ്യാരംഭം നടത്തുന്ന കുട്ടിക്ക് ഒറ്റവയസ്സു മാത്രമേ പാടുള്ളൂ.(ഉദാഹരണം 3 വയസ്സ്, 5 വയസ്സ് ),
വിജയദശമി ദിവസം രാവിലെ കുളിച്ചു ശുദ്ധമായശേഷം പാർത്ഥനക്ക് ശേഷം പൂജ എടുക്കാം. അരച്ചെടുത്ത ചന്ദനത്തിൽ തുളസിയില തൊട്ടു പുസ്തകത്തിലും ഉപകരണത്തിലും വച്ച് വേണം പൂജയെടുക്കാൻ. പൂജയെടുത്ത ശേഷം ആദ്യം ഗണപതിയെയും വിദ്യാദേവതയായ സരസ്വതിയെയും ദക്ഷിണാമൂർത്തിയെയും നവഗ്രഹങ്ങളെയും ശ്രീകൃഷ്ണനെയും പൂജിക്കണം. കാരണം ബുദ്ധിയുടെ അധിപനായ ബുധനും ഗുരുവും കൃഷ്ണനാണ്.
വിദ്യനൽകാൻ ഏറ്റവും ഉത്തമൻ ദക്ഷിണാമുർത്തിയാണ് കാരണം സതി വിയോഗത്തിനുശേഷം ധ്യാനനിരതനായി കൽപവൃക്ഷ ചുവട്ടിൽ തെക്കോട്ട് തിരിഞ്ഞിരിക്കുന്ന ദക്ഷിണാമുർത്തിയിൽ നിന്നുമാണ് ദേവഗുരു ബ്രഹസ്പതിയും, ദേവി മൂകാംബികയും, വിദ്യഗ്രഹിച്ചാതാണ് എന്നതാണ് ഐതിഹ്യം.
ക്ഷേത്രങ്ങളിൽ വിദ്യാരംഭം നടത്തുന്നത് വിജയദശമി ദിവസമാണ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. കേരളത്തിൽ അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും ഇത് അറിയപ്പെടുന്നു.
മാതാപിതാക്കൾ കുട്ടികളെ പ്രധാനമായും
ക്ഷേത്രങ്ങളിലെത്തിച്ചാണ് ചടങ്ങ് നടത്തുന്നത്.
കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ "ഹരിശ്രീ" എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയുംu സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ
"ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ"
എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു..
കുട്ടിയെ എഴുതിക്കാൻ ഉപയോഗിച്ച അരി പൊടിച്ച് അപ്പം ഉണ്ടാക്കി പ്രസദമായി കുടുംബത്തിലുള്ളവർ കഴിക്കുന്ന ആചാരവുമുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍