പ്രതിഭകൾക്ക് ആദരവ്



വടക്കാഞ്ചേരി സീനിയർ ചേംബർ ലീജിയൻ സാമൂഹിക സാംസ്ക്കാരിക സേവന രംഗങ്ങളിൽ മികവ് തെളിയച്ചവരെ ആദരിക്കുന്നു.

സീനിയർ ചേംബർ ഇൻ്റർനാഷണൽ വടക്കാഞ്ചേരി ലീജിയൻ്റെ പ്രിസിഡൻ്റ് രാജൻ പി.എൻ ൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ 

സീനിയർ ചേംബർ ഇൻ്റർനാഷണലിൻ്റെ ദേശീയ വൈസ് പ്രസിഡൻ്റ് ആയ ഹംസ എം. അലിയെയും , വടക്കാഞ്ചേരിയിൽ 40 വർഷങ്ങളായി വിദ്യാഭ്യാസ മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജോൺസൺ മാസ്റ്ററേയും ,വടക്കാഞ്ചേരിയിൽ നിന്നും ആദ്യമായി വനിതാ സബ് ഇൻസ്പെക്ടർ ആയി നേരിട്ട് നിയമനം ലഭിച്ച 

ഗ്രീഷ്മ ശ്രീനിവാസൻ, പത്രപ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനത്തിന് രാഷ്ട്രപതിയിൽ നിന്നും ഗോയങ്ക അവാർഡ് നേടിയ ജിഷ എലിസബത്തിനേയും ശനിയാഴ്ച വൈകിട്ട് 7.30 ന് ഡെലിസ റസിഡൻസിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ആദരിക്കും.


ചടങ്ങിൽ റോയ് ഫ്രാൻസിസ്, പ്രോഗ്രാം ഡയറക്ടർ റോഷൻ ദേവസി, ശശികുമാർ കൊടക്കാടത്ത് , സതീഷ് പി., പ്രദീപ്, അജിത് കുമാർ വട്ടേക്കാട്, ബോബൻ ടി.ജെ തുടങ്ങിയവരും

സമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ സാന്നിദ്ധ്യം ഉള്ള സീനിയർ ചേംബർ ഇൻ്റർനാഷണലിൻ്റെ പ്രവർത്തകരും പങ്കെടുക്കും.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍