വായനാവാരാചരണവും SSLC, +2 വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിക്കുന്നു.


വടക്കാഞ്ചേരി: വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാവാരാഘോഷവും SSLC, +2 വിജയികൾക്കുള്ള  അനുമോദനവും സംഘടിപ്പിക്കുന്നു. 2025 ജൂൺ 30 ന് തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയിൽ (സി പി ഐ ഓഫീസ് ഹാൾ) വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. എഴുത്തുകാരനും പ്രഭാഷകനുമായ സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടിയിൽ വെച്ച് ഇരട്ടക്കുളങ്ങര ഡിവിഷനിൽ നിന്ന് SSLC, +2 വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കും. അതോടൊപ്പം ടി.എൻ.നമ്പൂതിരി സ്മാരക പുരസ്കാരം നേടിയ നാടക പ്രവർത്തകനും പാട്ടബാക്കി നാടകത്തിൻ്റെ സംവിധായകനുമായ ബാബു വൈലത്തൂരിനെ ആദരിക്കും.നഗരസഭാ വൈസ് ചെയർപേഴ്സൻ ഷീലാ മോഹൻ, കൗൺസിലർ സരിതാ ദീപൻ, നാടകകൃത്ത് ജോൺസൻ പോണല്ലൂർ എന്നിവർ പരിപാടിയിൽ സംസാരിക്കും.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍