വാഴാനി കാക്കിനിക്കാട് ആദിവാസി കോളനിയിലെ ഊര് മൂപ്പൻ അനിലിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നേതാക്കൾ ആദരിച്ചു

വടക്കാഞ്ചേരി:ദശാബ്ദങ്ങളായി കാക്കിനിക്കാട് ഊര്  മൂപ്പന്റെ നേതൃത്വത്തിൽ പത്ത് ആദിവാസി കുടുംബങ്ങൾക്ക് പട്ടയത്തിന് അപേക്ഷ സമർപ്പിച്ചിരുന്നത് നാളിതുവരെ ഒരുപാട് തടസ്സങ്ങൾ പറഞ്ഞു നീണ്ടു പോവുകയായിരുന്നു. പുതിയ തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ  IAS വന്നതിനുശേഷം ഊര് മൂപ്പൻ അനിൽ കളക്ടറെ നേരിൽ സമീപിക്കുകയും അതേ തുടർന്ന് ഈ വിഷയം കലക്ടർ തലപ്പിള്ളി തഹസിൽദാർമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.

തലപ്പിള്ളി തഹസിൽദാർമാരുടെ പരിശ്രമമാണ് കേരളത്തിൽ ആദ്യമായി ഒരു ആദിവാസി കോളനിയിലെ കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കാൻ ഇടയായത്.

ഊര് മൂപ്പൻ അനിലിന്റെ വർഷങ്ങളുടെ പരിശ്രമത്തിന്റെ ഭാഗമായിട്ട് കൂടിയാണ് പട്ടയം ലഭിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഊര് മൂപ്പനെ ആദരിച്ചു.  ബൂത്ത് പ്രസിഡണ്ട് വിജയൻ 

 അധ്യക്ഷത വഹിച്ചു.  ഡി.സി.സി ജനറൽ സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ അജിത് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ ബ്ലോക്ക് പ്രസിഡണ്ടുമായ  ജിജോ കുര്യൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി.ജെ രാജു, ഐ എൻ ടി യു സി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബിജു ഇസ്മായിൽ, പഞ്ചായത്ത് മെമ്പർമാരായ എ.ആർ കൃഷ്ണൻകുട്ടി, പി.ടി മണികണ്ഠൻ, യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡണ്ട് അനീഷ് കണ്ടംമാട്ടിൽ, ടി.എസ് അജി, ബാബുരാജ് കണ്ടേരി, ശശി മംഗലം, സിദ്ധിക്ക് കെ എച്ച്, റെജി ജോസഫ്, അജീഷ് വാഴാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍