അറബിക്കടലിൽ തേജ് അതിശക്തമായ ചുഴലിക്കാറ്റായി മാറി.
മധ്യ പടിഞ്ഞാറൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് അതി ശക്തമായ ചുഴലിക്കാറ്റായി (Extremely Severe cyclonic storm) വീണ്ടും ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറ് സഞ്ചരിച്ചു ഒക്ടോബർ 24 ഉച്ചയോടെ യെമൻ - ഒമാൻ തീരത്തു അൽ ഗൈദാക്കിനും (യെമൻ) സലാലാക്കിനും ഇടയിൽ മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ വേഗതയിൽ അതി തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ അതി തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തി പ്രാപിക്കാൻ സാധ്യത. അടുത്ത 12 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിലും തുടർന്നുള്ള 3 ദിവസം വടക്ക് - വടക്ക് കിഴക്ക് ദിശയിലും സഞ്ചരിച്ചു ബംഗ്ലാദേശ് പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത.
കോമറിൻ മേഖലക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ദുർബലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒക്ടോബർ 22,23 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ