പുന്നംപറമ്പ്: കേരള പ്രദേശ് കർഷക കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നംപറമ്പ് സെന്ററിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി. എം. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. 
മണ്ഡലം പ്രസിഡന്റ് എം. എസ്. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ നിയോജക മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റ് സണ്ണി മാരിയിൽ, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി വർഗ്ഗീസ് വാകയിൽ, സേവാദൾ തെക്കുംകര മണ്ഡലം പ്രസിഡന്റ് ജോണി ചിറ്റിലപ്പിള്ളി, ഗ്രാമ പഞ്ചായത്തംഗം റഫീക്ക് പി.എസ് , ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബൈജു അമ്പലപ്പാട്, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജി ബൈജു , എ. എ. അഷറഫ് , മുൻ പഞ്ചായത്തംഗം ജോണി വാഴാനി തുടങ്ങി നിരവധി പ്രവർത്തകർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG