ആയിരം പുസ്തകങ്ങൾ നൽകി.മച്ചാട് മെമ്മറീസിന്റെ നേതൃത്വത്തിൽ മച്ചാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വായനശാലയിലേക്കാണ് ആയിരം പുസ്തകങ്ങൾ സംഭാവന ചെയ്തത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പുസ്തകങ്ങളുടെ വിതരണം തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ നിർവ്വഹിച്ചു. സ്കൂൾ പ്രധാനധ്യാപകൻ സി.പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
ലേബർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് കുളങ്ങര മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വാർഡ് മെമ്പർ കെ.രാമചന്ദ്രൻ, മച്ചാട്മെമ്മറീസ് സ്ഥാപകൻ രാജൻജോർജ്ജ്, സ്കൂൾ പ്രിൻസിപ്പാൾ ക്രിസ്റ്റിൻ ജി എസ് ലി, പി ടിഎ പ്രസിഡന്റ് അഡ്വ. ടി എ നജീബ്, മെമ്മറീസ് സെക്രട്ടറി ഷാജുതോമസ്, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജയപ്രസാദ് കളത്തിൽ, പി കെ രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍