ശബരിമല നട ഇന്നടയ്ക്കും

ശബരിമല സന്നിധാനത്ത് മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തെ അനുസ്മരിപ്പിക്കും വിധം തിരക്ക് തുടരുന്നു. ശനിയാഴ്ച ഉഷഃപൂജയ്ക്കുശേഷം, മുൻ ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ കൂട്ടായായ മേൽശാന്തി സമാജത്തിന്റെ നേതൃത്വത്തിൽ ലക്ഷാർച്ചന നടന്നു. തന്ത്രി കണ്ഠര് മഹേശ്വര് മുഖ്യകാർമികത്വം വഹിച്ചു.


കളഭാഭിഷേകം, പടിപൂജ എന്നി വയുമുണ്ടായിരുന്നു. പൂജകൾ പൂർത്തിയാക്കി ഞായറാഴ്ച രാത്രി ഹരിവരാസനം പാടി നടയടയ്ക്കും. ഇനി ചിത്തിര ആട്ടവിശേഷത്തി നായി നവംബർ 10-ന് നട തുറ ക്കും. 11-ന് രാത്രി അടയ്ക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.