കാസറഗോഡ് ചെറുകല സ്വദേശി 21 വയസ്സുള്ള അബ്ദുള്‍ ബാസിദ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആറേ കാലോടെ ചാലക്കുടിക്കും കല്ലേറ്റുംകരയ്ക്കും ഇടയില്‍ ആളൂര്‍ ചങ്ങല ഗെയ്റ്റിന് സമീപം ആയിരുന്നു അപകടം. അബ്ദുള്‍ ബാസിദ് അടക്കം അഞ്ച് സുഹൃത്തുക്കള്‍ കൊച്ചിയില്‍ ഫുള്‍ബോള്‍ കളി കാണാന്‍ പോയി തിരികെ ട്രയിനില്‍ വരുന്നതിനിടെ ചാലക്കുടി ഭാഗത്ത് വെച്ച് മൊബെെല്‍ ഫോണ്‍ കയ്യില്‍ നിന്നും പുറത്തേക്ക് വീണിരുന്നു. തുടര്‍ന്ന് ഇവര്‍ തൃശ്ശൂരില്‍ ട്രയിനിറങ്ങി തിരികെ ചാലക്കുടിയിലെത്തി ട്രാക്കിലൂടെ മൊബെെല്‍ അന്വേഷിച്ച് നടക്കുന്നതിനെ അബ്ദുള്‍ ബാസിദിനെ ട്രയിന്‍ ഇടിക്കുകയായിരുന്നു.
മറ്റു നാലുപേരും ട്രാക്കില്‍ നിന്നും ചാടി മാറിയതില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആളൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍