അതിരപ്പിള്ളിയിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാന ആക്രമണം.
ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി വീടിനു ചേർന്നുള്ള അടുക്കളപ്പുര പൊളിച്ചു. ഇന്നലെ പുലർച്ചെ 3 മണിയോടെ കണ്ണൻകുഴി സ്വദേശി വേലപ്പറമ്പിൽ ജോൺസന്റെ പുരയിടത്തിലാണു സംഭവം. ആക്രമണത്തിൽ ഗൃഹോപകരണങ്ങൾക്കും കുടിവെള്ള സംഭരണിക്കും കേടുപാടുകൾ സംഭവിച്ചു.
ഒരു മാസത്തിലധികമായി ഇരുൾ പരക്കുന്നതോടെ ഈ മേഖലയിൽ കാട്ടാനയിറങ്ങുന്നതായി നാട്ടുകാർ പറയുന്നു. വീട്ടുകാർ സ്ഥലത്തില്ലാതിരുന്നതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. ഏതാനും ദിവസങ്ങൾക്കു മുൻപ് സമീ പവാസിയായ മംഗലം സുബ്രന്റെ വീടിനു നേരെയും കാട്ടാന ആക്രമണമുണ്ടായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ