അരിമ്പൂർ കപ്പൽ പള്ളിക്ക് സമീപം കാർ തല കീഴായി മറിഞ്ഞ് അപകടം മൂന്ന് പേർക്ക് പരിക്ക്

എറവിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ കണ്ടശാംകടവ് സ്വദേശികളായ മൂന്ന് പേർക്ക് പരിക്ക്. അരിമ്പൂർ: എറവ് കപ്പൽ പള്ളിക്ക് സമീപം നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച ശേഷം ടെലിഫോൺ ജംഗ്ഷൻ ബോക്സ് തകർത്ത് നടുറോഡിൽ തലകീഴായി മറിഞ്ഞു. 
അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. കണ്ടശാംകടവ് സ്വദേശികളായ വടക്കേത്തല ജോസഫ് പോൾ (47), അമ്മ നാൻസി പോൾ (66), ജോസഫിൻ്റെ മകൻ ബഞ്ചമിൻ (8) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 3 30 ആയിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്ന് വന്നിരുന്ന കാറാണ് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ടത്. അതുവഴി എത്തിയ മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്നാണ് കാറിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.