അഖില കേരള എഴുത്തച്ഛൻ സമാജം എങ്കക്കാട് ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടന്നു.
വടക്കാഞ്ചേരി:അഖില കേരള എഴുത്തച്ഛൻ സമാജം എങ്കക്കാട് ശാഖയുടെ നേതൃത്വത്തിൽ നമ്പ്രത്ത് സുരേഷിന്റെ വീട്ടിൽ വച്ച് എൽ.കെ.ജി മുതൽ പ്ലസ്.ടു വരെയുള്ള കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. യോഗം അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പി.ആർ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.
ശാഖാ പ്രസിഡൻ്റ് രാമൻ .വി അദ്ധ്യക്ഷത വഹിച്ചു, ശാഖ സെക്രട്ടറി പി.വി സന്തോഷ് സ്വാഗതം പറഞ്ഞു. എൻഡോമെന്റ് വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി വി.എ രവീന്ദ്രൻ നടത്തി. പുസ്തകവിതരണം എം.എ കൃഷ്ണനുണ്ണിയും മുഖ്യപ്രഭാഷണം കെ. ജയറാം നിർവഹിച്ചു. എ.ഡി സന്തോഷ്, സി.എൻ സജീവൻ, ജയകൃഷ്ണൻ ടി.മേപ്പുള്ളി, ഗോവിന്ദൻ, രാജി മോഹൻദാസ് എന്നിവർ ആശംസകൾ പറഞ്ഞു. എൻ.ആർ സുരേഷ് നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ