മേഖലാ കൺവെൻഷൻ

കേരള സംഗീത നാടക അക്കാദമിയിൽ അംഗീകാരം നേടിയ സമിതികളുടെ കീഴിൽ വരുന്ന മേഖലാ കൺവെൻഷൻ വടക്കാഞ്ചേരി കേരള വർമ്മ വായനശാലാ ഹാളിൽ 19 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്ന യോഗത്തിൽ തൃശ്ശൂർ ജില്ല കേന്ദ്ര കലാസമിതിയുടെ പ്രസിഡണ്ട് ഡോ. ഷീല വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. വി.ഡി പ്രേം പ്രസാദ് സമിതികളുടെ പ്രവർത്തനത്തെ കുറിച്ചും, ഓരോ മണ്ഡലത്തെ നാല് സെക്ട്രൽ ആയി തിരിക്കാനും നിർദ്ദേശിച്ചു. യോഗത്തിൽ കേന്ദ്ര കലാ സമിതി നിർവ്വാഹക സമിതി അംഗങ്ങളായ  ഗിന്നസ് രാജു മാസ്റ്റർ, കെ.എസ്. ജോർജ്, മച്ചാട് സുബ്രമണ്യൻ,ആൻ്റണി കൊള്ളന്നൂർ, ഷാജുഎടക്കളത്തൂർ,സുജാത ജന നേത്രി, പ്രമോദ് കൃഷ്ണ, ടി.എ.ശിവദാസ്, രഞ്ജിത്  കുറുമ്പിലാവ്, സുഭാഷ്പുഴക്കൽ എന്നിവർ പ്രസംഗിച്ചു.

സെക്ട്രൽ യോഗങ്ങൾ ജൂൺ 3 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് വടക്കാഞ്ചേരിയിലും, ജൂൺ10 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കുന്ദംകുളത്തും, ജൂൺ 15 ശനിയാഴ്ച ഗുരുവായൂരിലും നടത്തുവാൻ നിശ്ചയിച്ചു. കൂടാതെ സെക്ടർ തലത്തിൽ ഒരു പ്രോഗ്രാം ഗുരുവായൂരിൽ വെച്ച് ജൂൺ മാസത്തിൽ നടത്തുവാനും തീരുമാനിച്ചു.

മേഖല കലാസമിതി ഭാരവാഹികളെ തിരഞെടുത്തു. പ്രസിഡണ്ട് 

ടി.എ.ശിവദാസ്

ചിത്രാംബരി കുന്ദംകുളം

വൈ. പ്രസിഡണ്ടുമാരായി

കെ.എസ് ജോർജ് മാസ്റ്റർ,സ്പന്ദനം വടക്കാഞ്ചേരി,

മച്ചാട് സുബ്രമണ്യൻ ഗുരുസ്മരണ ഉടുക്ക് പുന്നംപറമ്പ്

സെക്രട്ടറി

സുഭാഷ്പുഴക്കൽ

സ്പന്ദനം വടക്കാഞ്ചേരി

ജോ. സെക്രട്ടറിമാരായി

ഷാജു എടക്കളത്തൂർ,

പ്രമോദ് കൃഷ്ണ ഗുരുവായൂർ ബ്രഹ്മകലാക്ഷേത്രം

എക്സിക്യുട്ടീവ് അംഗങ്ങളായി എ.രതീഷ് സരസ്വതി കലാ നാട്യ സമിതി ചേലക്കര

സൈബുനിസ

കലാമണ്ഡലം  ഹൈദ്രാലി സാംസ്ക്കാരിക സമിതി

പ്രസന്ന ഉണ്ണി

സരസ്വതി നാട്യ കലാക്ഷേത്രം എന്നിവരെ തിരഞ്ഞെടുത്തു.

സുഭാഷ്പുഴക്കൽ

മേഖല കലാസമിതി സെക്രട്ടറി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.