പ്രശസ്ത നോവലിസ്റ്റ് കോവിലന്റെ അനുസ്മരണം ജൂൺ രണ്ടിന് നടക്കും.

 തൃശൂർ :  മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഈടുറ്റ സംഭാവനകൾ നൽകിയ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ കോവിലന്റെ അനുസ്മരണം ജൂൺ രണ്ടിന് കോവിലന്റെ സ്വന്തം തട്ടകമായ കണ്ടാണശ്ശേരിയിലും,  കേരള സാഹിത്യ അക്കാദമിയിലും നടക്കും. 

കണ്ടാണശ്ശേരിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്യും. മണലൂർ എം.എൽ.എ മുരളി പെരുനെല്ലി അധ്യക്ഷനാകും. വൈകീട്ട് നാലിന് സാഹിത്യ അക്കാദമി ഹാളിൽ 'കോവിലൻ ഓർമ്മ പരിസ്ഥിതി സംസ്കാര പഠനങ്ങൾ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പ്രൊഫസർ എസ്.കെ വസന്തൻ ഉദ്ഘാടനം ചെയ്യും. ആർ. സുരേഷ് അധ്യക്ഷത വഹിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.