വടക്കാഞ്ചേരി ഗവ :ബോയ്സ് ഹൈസ്‌കൂളിൻ്റെ 150-ാം വാർഷികം സമുചിതമായി ആഘോഷിക്കുന്നു.

സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങൾ, ഭാവി പരിപാടികൾ  ചർച്ച ചെയ്യുന്നതിനും, വിദ്യാലയത്തിൻ്റെ 150-ാമത് വാർഷിക ആഘോഷ പരിപാടികളുടെ ക്രോഡീകരണത്തിന് ആശയ സമന്വയവും, നിർദ്ദേശങളും ,അഭിപ്രായങ്ങളും        അനിവാര്യമായതിനാൽ,  വിശദമായി ചർച്ച ചെയ്യുന്നതിനും , SSLC പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ സ്കൂളിനെയും വിദ്യാർത്ഥികളെയും അനുമോദിക്കുന്നതിനും , പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ്റെ യോഗം 25.05.2024 ശനിയാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച്  വടക്കാഞ്ചേരി മുൻസിപ്പൽ ചെയർമാൻ  പി.എൻ. സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്നതാണ്.

 വടക്കാഞ്ചേരി MLA  സേവ്യർ ചിറ്റിലപ്പിള്ളി  യോഗം ഉദ്ഘാടനം ചെയ്യും.   യോഗത്തിലേക്ക് എല്ലാ പൂർവ്വവിദ്യാർത്ഥികളെയും സാദരം ക്ഷണിക്കുന്നു.  പ്രസിഡൻ്റ് സതീഷ് കുമാർ എ.കെ, സെക്രട്ടറി ഹംസ എം.അലി, ട്രഷറർ അജിത്കുമാർ മല്ലയ്യ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ സുനിത ജോൺ, ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് സീമ എ.എം, വി എച്ച് എസ്‌ സി പ്രിൻസിപ്പൽ സ്മിത ശങ്കരനാരായണൻ, പി.ടി.എ പ്രസിഡൻറ് നിഷാദ് സി.ആർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.