പുതിയ 1200 വാർഡുകൾ കൂടി: തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുളള ഓർഡിനൻസ് ഇറക്കാനുള്ള നീക്കത്തിൽ സർക്കാർ.

തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുളള ഓർഡിനൻസ് ഇറക്കാനുള്ള നീക്കത്തിൽ സർക്കാർ. ജനസംഖ്യാടിസ്ഥാനത്തിൽ വാർഡ് വിഭജനം അനിവാര്യമെന്ന ഘട്ടത്തിലാണ് നടപടി. പുതിയ വാർഡുകൾക്ക് മാത്രമാണ് ആലോചന. പുതിയ തദ്ദേശ സ്ഥാപനങ്ങൾ രൂപീകരിക്കാൻ തീരുമാനമില്ല. 2011 ലെ സെൻസസ് പ്രകാരമുള്ള വാർഡ് വിഭജനത്തിനാണ് സർക്കാർ തീരുമാനം. 

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡ് കൂട്ടാനാണ് ധാരണ. വാർഡ് വിഭജനത്തിനായി ഓ‌ർഡിനൻസ് ഇറക്കാൻ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും. അതേ സമയം കരട് തയ്യാറായി നിയമനിർമ്മാണത്തിലേക്ക് പോകുമ്പോഴും ചർച്ചയുണ്ടായില്ലെന്ന പരാതിയിലാണ് പ്രതിപക്ഷം. നിർണ്ണായക തീരുമാനത്തിന് പ്രതിപക്ഷവുമായി കൂടിയാലോചന ഉണ്ടായില്ലെന്നും തീരുമാനം സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കുന്നുവെന്ന പരാതി പ്രതിപക്ഷം ഉയർത്തുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG 


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.