കഷ്ടപ്പെടാത്ത പൈസ ഞങ്ങൾക്ക് വേണ്ട. വീണ്ടും മാതൃകയായി വടക്കാഞ്ചേരി ഹരിത കർമ്മസേന.
കഷ്ടപ്പെടാത്ത പൈസ ഞങ്ങൾക്ക് വേണ്ട. വീണ്ടും മാതൃകയായി വടക്കാഞ്ചേരി ഹരിത കർമ്മസേന. 20000ത്തിലും വലുതാണ് സത്യസന്ധതയുടെ വില. വടക്കാഞ്ചേരി നഗരസഭയിലെ ഹരിത കർമ്മ സേനയിലെ ഒരു അംഗമാണ് ഉഷ. പണ്ടത്തെപ്പോലെയല്ല ഇപ്പോൾ ആളുകൾ കുറച്ചുകൂടി നന്നായി ഞങ്ങളോട് പെരുമാറുന്നു. പണ്ട് വീടുകളിൽ ചെന്നപ്പോൾ പട്ടിയെ അഴിച്ചു വിട്ട അവസ്ഥ വരെ നേരിട്ടിട്ടുണ്ട്.ഹരിത കർമ്മ സേനയിൽ ഇപ്പോൾ തുടക്കത്തിൽ നിന്നും മെച്ചമായ വരുമാനം ലഭിക്കുന്നുണ്ട് . എന്നാലും മെച്ചപ്പെട്ട വരുമാനം എന്ന് പറയണമെങ്കിൽ എല്ലാ വീടുകളും സഹകരിച്ചു തുടങ്ങണം. ഇപ്പോൾ ഞായറാഴ്ച കൂടി ചില ആഴ്ചകളിൽ ഇറങ്ങുന്നുണ്ട് ഭർത്താവും ഭാര്യയും. ജോലി ചെയ്യുന്ന വീടുകളിൽ സാധാരണ ദിവസങ്ങളിൽ ആളുണ്ടാകാറില്ല. ഇങ്ങനെയൊക്കെ വിചാരിച്ചു കൊണ്ട് സാധാരണ പോലെ ബുധനാഴ്ചയും വീടുകളിൽ അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കുവാൻ ഇറങ്ങിയതായിരുന്നു.
ഡിവിഷൻ 38 ൽ തിലേഷ് ചൂണ്ടപ്പുരക്കൽ എന്ന ആളുടെ വീട്ടിൽ സാധാരണ പോലെ പ്ലാസ്റ്റിക് ശേഖരിക്കുവാൻ കയറി. അദ്ദേഹത്തിൻ്റെ അമ്മ ഈ അടുത്ത് മരിച്ചതെ ഉള്ളൂ. അതിനാൽ തന്നെ കുറച്ച് തുണിത്തരങ്ങൾ ഉണ്ട് എന്ന് പറഞ്ഞ് അവർ കൊണ്ട് വന്ന സഞ്ചി കളിൽ നിന്നും എടുത്ത് ഹരിത കർമ്മ സേനയുടെ ചാക്കിലേക്ക് മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു പഴയ സാരിക്കിടയിൽ നിന്ന് കനത്തിൽ എന്തോ താഴെ വീണതായി ഉഷ കണ്ടത്.അത് എടുത്തു നോക്കിയപ്പോൾ ചെറുതല്ലാത്ത ഒരു തുകയുടെ നോട്ടുകെട്ടായിരുന്നു എന്ന് മനസ്സിലായി.
ഇത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടാത്ത തുകയാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നും വേണ്ട. മരിച്ചുപോയ അമ്മയുടെ ശേഖരത്തിൽ ഉള്ളതായിരിക്കാം. തുണിത്തരങ്ങൾ തന്നു ഉള്ളിലേക്ക് കയറി പോയ വീട്ടുകാരെ ഉഷ തിരികെ വിളിച്ചു. തന്റെ കയ്യിൽ കിട്ടിയ തുക അവരെ തിരിച്ചേൽപ്പിച്ചു. ചെറുതല്ലാത്ത തുക തിരിച്ച് കിട്ടിയ വീട്ടുകാർക്കും സന്തോഷം. കുടുംബത്തിന്റെ നന്ദി വാക്കുകളും അഭിനന്ദനങ്ങളും സ്വീകരിച്ച ശേഷം ഉഷ അടുത്ത വീട്ടിലേക്ക് പെട്ടെന്ന് നീങ്ങി. കാരണം പരമാവധി വീടുകൾ കയറിയാൽ മാത്രമേ വരുമാനം കൂടുകയുള്ളൂ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ