വ്യാജസ്വർണ്ണം പണയം വെച്ച് 7,77,470/- രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ.
ഇരിങ്ങാലക്കുട: KSFE ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ 166.88 ഗ്രാം തൂക്കം വരുന്ന 18 വ്യാജ സ്വർണ വളകൾ പണയം വെച്ച് പ്രതി 7,77,470/- രൂപ തട്ടിയെടുത്തതിന് KSFE യിലെ ബ്രാഞ്ച് മാനേജരുടെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശിനി തൈവളപ്പിൽ വീട്ടിൽ ബിന്ദു രാമചന്ദ്രൻ (55) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
KSFE യിൽ ഓഡിറ്റ് നടന്ന സമയം ഓഡിറ്ററുടെ കൂടെ വന്ന ഗോൾഡ് അപ്രൈസർ ബിന്ദു രാമചന്ദ്രൻ പണയം വെച്ച സ്വർണ്ണ ആഭരങ്ങൾ പരിശോധിച്ചപ്പോൾ ഇത് മാറ്റ് കുറഞ്ഞ സ്വർണ്ണമാണെന്ന് സംശയം തോന്നുകയും, തുടർന്ന് ഓഡിറ്ററുടെ നിർദേശപ്രകാരം ഗോൾഡ് ഉരച്ച് നോക്കിയതിലാണ് വ്യാജ സ്വർണ്ണമാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍