മുറി പൂട്ടി കുഴഞ്ഞുവീണ വിദ്യാർത്ഥിക്ക് കുന്നംകുളം പോലീസ് രക്ഷകരായി.




മൊബൈൽ ഫോണിനുവേണ്ടി വീട്ടുകാരുമായി വഴക്കിട്ട് മുറിപൂട്ടിയ പുതുശ്ശേരി സ്വദേശിയായ വിദ്യാർത്ഥിയാണ് മുറിയിൽ കുഴഞ്ഞുവീണത്. 

25.07.2025 തിയ്യതി കുട്ടി വീട്ടുകാരുമായി വഴക്കിട്ട് പിണങ്ങി മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. പിന്നീട് വീട്ടുകാർ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നപ്പോൾ വീട്ടുകാർ പോലീസുമായി ബന്ധപെട്ടു. ഉടൻ തന്നെ കുന്നംകുളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഹരിഹര സൂനുവിൻെറ നേതൃത്വത്തിൽ എത്തിയ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജോഷി. സിവിൽ പോലീസ് ഓഫീസർ അൻഷാദ് എന്നീ പോലീസുദ്യോഗസ്ഥർ ചേർന്ന് വാതിൽ പൊളിച്ച് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ എടുത്ത് പോലീസ് ജീപ്പിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തുവെന്നും ഡോക്ടർ അറിയിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍