പടിയൂർ- മെഡിക്കൽ കോളേജ് കെഎസ്ആർടിസി ബസ്സ് സർവ്വീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും

പടിയൂർ- മെഡിക്കൽ കോളേജ് കെഎസ്ആർടിസി ബസ്സ് സർവ്വീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും.

പടിയൂരിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് പോകുന്ന കെഎസ്ആർടിസി സർവ്വീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കുകയാണ്. ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിൽ നിന്നുമാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. പടിയൂർ ഗ്രാമ പഞ്ചായത്ത് പരിസരത്ത് നിന്ന് ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ബസ്സ് ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 6.20 ന്  ഇരിങ്ങാലക്കുട കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന സർവ്വീസ് പ്രൈവറ്റ് ബസ്റ്റാൻഡ് ഠാണാ ചന്തക്കുന്ന്  എടതിരിഞ്ഞി വളവനങ്ങാടി വഴി മതിലകം ടോൾ കടവിലെത്തി അവിടെ നിന്നും 7 മണിക്ക് മെഡിക്കൽ കോളേജിലേക്കുള്ള സർവ്വീസ് ആരംഭിക്കും. 

വളവനങ്ങാടി പടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് എടതിരിഞ്ഞി പൂച്ചക്കുളം കണ്ഠേശ്വരം അമ്പലം കൂടൽമാണിക്യം ക്ഷേത്രം പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഠാണാ ഊരകം തൃശ്ശൂർ വെളപ്പായ വഴി മെഡിക്കൽ കോളേജിൽ രാവിലെ 9.40 ന്  എത്തിച്ചേരും.  മെഡിക്കൽ കോളജിൽ നിന്നും വൈകീട്ട്  5 മണിക്ക് തൃശ്ശൂർ ഊരകം ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കണ്ഠേശ്വരം ക്ഷേത്രം എടതിരിഞ്ഞി വളവനങ്ങാടി വഴി കൊടുങ്ങല്ലൂരിൽ രാത്രി 7.40 ന് എത്തി അവിടെ നിന്നും അപ്പോൾ തന്നെ തിരിച്ച്  രാത്രി 8.30 ന് കെഎസ് ആർടിസി ബസ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിക്കും.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍