പുലർച്ചെ മരക്കമ്പനിയിൽ തീപിടിത്തം; പോലീസിന്റെ സമയോചിത ഇടപെടലിൽ വലിയ ദുരന്തം ഒഴിവായി.
ഇരിങ്ങാലക്കുട: 26.07.2025 തിയ്യതി പുലർച്ചെ ഏകദേശം 03.00 മണിയോടെ കോഴിക്കോട് ഡ്യൂട്ടിക്കായി പോകുന്നതിനായി ഇരിങ്ങാലക്കുട സ്റ്റേഷനിലേക്ക് വരുകയായിരുന്ന സിവിൽ പോലീസ് ഓഫീസർ അജിത്ത് മാപ്രാണത്ത് മരക്കമ്പനിയിൽ നിന്നും തീ പോലെ ഒരു വെളിച്ചം ശ്രദ്ധിച്ചത്. ഉടനെ തന്നെ സംശയം തോന്നിയ അജിത്ത് നൈറ്റ് പട്രോൾ ഡ്യൂട്ടിയിലായിരുന്ന സബ് ഇൻസ്പെക്ടർ രാജുവിനെ വിവരം അറിയിച്ചു. സബ് ഇൻസ്പെക്ടർ രാജുവും ഡ്രൈവർ ഡ്യൂട്ടിയിലായിരുന്ന കൃഷ്ണദാസും ചേർന്ന് ഉടൻ സംഭവസ്ഥലത്ത് എത്തി.
സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോൾ മരക്കമ്പനിയിൽ തീ പടർന്നതായി കാണുകയും ഉടൻ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും, അതുവരെ കാത്തുനിൽക്കാതെ പോലീസ് സംഘം തന്നെ തീ അണയ്ക്കുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തുകയും അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് പൂർണമായും തീ അണക്കുകയും ചെയ്തു. പോലീസ് സുസജ്ജമായി ഇടപെട്ടതിന്റെ ഫലമായി വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. ഏതാനും മിനിറ്റുകൾ വൈകിയിരുന്നുവെങ്കിൽ തീ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ച് വലിയ ദുരന്തമാകാൻ സാധ്യതയുണ്ടായിരുന്നു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍