ഇന്നുമുതൽ ദീപപ്രഭയിൽ ഗുരുവായൂർ ക്ഷേത്രം.
പുതിയ ദീപവിതാനം ദേവസ്വം മന്ത്രി സമർപ്പിക്കും. ഗുരുവായൂർ ക്ഷേത്രസമുച്ചയത്തിൻ്റെ തനത് സൗന്ദര്യം പ്രകാശിപ്പിക്കുന്ന സ്ഥിരം ദീപ വിതാനം ഭക്തർക്ക് സമർപ്പിക്കും. രാത്രികാലങ്ങളിൽ ക്ഷേത്രത്തിൻ്റെ വാസ്തുശിൽപഭംഗി ഇനി കൂടുതൽ തെളിമയോടെ ഭക്തർക്ക് കാണാം.
ഗുരുവായൂർ ക്ഷേത്രത്തിൻ്റെ മനോഹാരിത രാത്രി നേരത്ത് വ്യക്തതയോടെ ഭക്തർക്ക് അനുഭവവേദ്യമാക്കാനാണ് പുതിയ ദീപവിതാനം. കിഴക്ക്, പടിഞ്ഞാറ് ഗോപുരങ്ങൾ ഉൾപ്പെടെ ക്ഷേത്രസമുച്ചയമാകെ ഇനി ദീപപ്രഭയുടെ നിറവിലാകും. ചുമർചിത്ര മതിലും ദീപങ്ങളുടെ ശോഭയിലാകും. ക്ഷേത്ര സൗന്ദര്യം വർണ്ണ പ്രകാശത്താൽ തനത് വാസ്തുശില്പചാതുരി ഭക്തർക്ക് ലഭ്യമാക്കാനാണ് ലൈറ്റിങ്ങ് ഒരുക്കിയിരിക്കുന്നത്. ദേവസ്വം ഇലക്ട്രിക്കൽ വിഭാഗമാണ് ഈ പദ്ധതി ഡിസൈൻ ചെയ്ത് നടപ്പാക്കിയത്.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍