എസ്.പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നോർത്ത് സോൺ ഐ.ജിയാണ് നടപടി ആരംഭിച്ചത്. വകുപ്പ് തല നടപടിയുടെ ഭാഗമായുള്ള അന്വേഷണത്തിന് ഉത്തരവ്. 24 വാർത്താ ചാനൽ പ്രാദേശിക ലേഖകൻ റൂബിൻ ലാലിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സി.ഐ ഹെൻഡ്രിക് ഗ്രോമിക്കിനെതിരെയാണ് നടപടി. തൃശൂർ റൂറൽ എസ് പി യുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രഥമ ദൃഷ്ടിയാൽ ഹെൻഡ്രിക് ഗ്രോമിക് ഗുരുതര ചട്ടലംഘനം നടത്തിയതായി ഉത്തരവിൽ പരാമർശം. സി.ആർ.പി.സി 41 എ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്തത് ചട്ടലംഘനം. ഗ്രോമിക്കിൻ്റെ നടപടി പൊലീസ് സേനയുടെ പ്രതിഛായ ഇല്ലാതാക്കിയെന്നും ഉത്തരവിൽ. കേരള പൊലീസ് ആക്ട് 15 പ്രകാരം അന്വേഷണത്തിന് നിർദേശം. 15 ദിവസത്തിനകം ഹെൻഡ്രിക് ഗ്രോമികിന് ചാർജ് മെമ്മോ നൽകാനും നിർദേശം. മൊബൈൽ നശിപ്പിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നതായി പോലീസ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍