സാഹിത്യോത്സവമായി വാഴാനിയിൽ സർഗ്ഗസംഗമം

 

വടക്കാഞ്ചേരി : ജില്ലയിലെ ലൈബ്രറി പ്രവർത്തകരായ എഴുത്തുകാർ വാഴാനി അണക്കെട്ടിൽ ഒത്തുചേർന്നു.ജില്ല ലൈബ്രറി കൗൺസിലാണ് വേദിയൊരുക്കിയത്. സാംസകാരികമായ പൊതുയിടമാക്കിയ സംഗമത്തെ പുതിയ എഴുത്തുകാർ സർഗ്ഗോത്സവമാക്കി.ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻ്റ് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 
കൗൺസിൽ സംസ്ഥാന നിർവ്വാഹ സമിതി അംഗം പി. തങ്കം അധ്യക്ഷയായി. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റ് അശോകൻ ചരുവിൽ മുഖ്യാതിഥിയായി.സി. ആർ ദാസ്, ഡോ. സി. രാവുണ്ണി ഡോ എം.എൻ വിനയകുമാർ ശ്രീലത വർമ്മ, ടി.എ. നജീബ്, വി.ഡി പ്രേം പ്രസാദ്, ആരീഫാബി, വി മുരളി കെ.എൻ. ഭരതൻ, കെ. കെ. ജയപ്രകാശ്, വി.ടി. സുബ്രമണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.