ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

കുന്നംകുളം ചൂണ്ടൽ പുതുശ്ശേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുശ്ശേരി സ്വദേശിനി പുല്ലാനി പറമ്പിൽ വീട്ടിൽ മഞ്ജുവിന്റെ മകൾ ആരുഷിയെ (14) ആണ് ഇന്നലെ രാത്രി 10 മണിയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൂണ്ടൽ എൽ.ഐ.ജി.എച്ച്.എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

 മുറിയിൽ കയറി വാതിൽ അടച്ച ആരുഷി രാത്രി 10 മണിയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അമ്മ ബലംപ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ്  തൂങ്ങിനിൽക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.