കുടുംബശ്രീ കലോത്സവത്തിന് തുടക്കമായി
തൃശ്ശൂർ: കുടുംബശ്രീയുടെ ഇരുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീ കലോത്സവത്തിന് തൃശ്ശൂരിലെ വിവിധ വേദികളിൽ തുടക്കമായി. പ്രശസ്ത മോഹിനിയാട്ടം നർത്തകൻ ആർ.എൽ.വി രാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു.
പ്രശസ്ത കവിയും നാടകകൃത്തുമായ കരിവള്ളൂർ മുരളിയുടെ കവിതകളുടെ ദൃശ്യാവിഷ്കാരത്തോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. ബ്ലോക്ക് തല ക്ലസ്റ്ററിൽ വിജയിച്ചവരാണ് തൃശ്ശൂരിൽ നടക്കുന്ന കലോത്സവത്തിൽ മത്സരിക്കുന്നത്. 46 ഇനങ്ങളിലായി 800 ൽ അധികം കുടുംബശ്രീ അംഗങ്ങളാണ് മത്സരിക്കുന്നത്. സമാപന സമ്മേളനം നാളെ വൈകീട്ട് ടൗൺഹാളിൽ ജില്ലാ കലക്ടർ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ