മെയ് 30 - CITU സ്ഥാപക ദിനം.

2024 മെയ് 30 ന് CITU സ്ഥാപക ദിനത്തോടനുബന്ധിച്ച് CITU വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മെഗാ രക്തദാന ക്യാമ്പ് സേവ്യർ ചിറ്റിലപ്പള്ളി MLA (CITU ജില്ലാ സെക്രട്ടറി) മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഷറഫ് കെ.എം അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി ബസന്ത് ലാൽ സ്വാഗതവും , ട്രഷറർ കെ.ഒ വിൻസന്റ് നന്ദിയും രേഖപ്പെടുത്തി.

തദവസരത്തിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ബ്ളഡ് ബാങ്കിലെ ഡോക്ടർമാരായ ഡോ.സുഷമ ഡി(HOD) ഡോ.അഞ്ജലി പി.എസ്, ഡോ.അർച്ചന കെ.എ,ഡോ.ആഷ്ലിൻ മോൻസൻ മാത്യു എന്നിവർ പങ്കെടുത്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ ബിനോയ്, ടി.ആർ രാജൻ , പ്രമോദ് എൻ.കെ,മദനൻ കെ.പി., ഉമേഷ്, ബിജോയ് ഐ.ടി,കെ.എം അലി തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 100 ൽ പരം തൊഴിലാളികൾ ജൂൺ 3 വരെ ക്യാമ്പിന്റെ ഭാഗമായി രക്തദാനം നടത്തും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.