കുമ്പളങ്ങാട് വായനശാല ബാലവേദി ഏകദിന ക്യാമ്പ് കുമ്പളങ്ങാട് NSS സ്കൂളിൽ നടന്നു. തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
കുമ്പളങ്ങാട് വായനശാല ബാലവേദി ഏകദിന ക്യാമ്പ് കുമ്പളങ്ങാട് NSS സ്കൂളിൽ നടന്നു. തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡൻ്റ് അതുൽ കൃഷ്ണ അധ്യക്ഷനായി. സെക്രട്ടറി ദേവരാഗ് സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡൻ്റ് കെ. സേതുമാധവൻ സമ്മാന വിതരണം നടത്തി.
ആദിത്യൻ .കെ കഥ അവതരണം കളിപ്പാട്ട നിർമ്മാണം എന്നിവക്ക് നേതൃത്വം നല്കി. വിനീത് പി.സിയുടെ നേതൃത്വത്തിൽ നാടക അവതരണവും ബാലവേദി കളികളും നടന്നു. മഹേഷ് മോഹൻ നാടൻ പാട്ടുകൾക്ക് നേതൃത്വം നല്കി. രാവിലെ 9.30 മുതൽ വൈകീട്ട് 5.00 വരെ നടന്ന ക്യാമ്പിൻ്റെ അവസാനം കുട്ടികൾ ക്യാമ്പിനെ വിലയിരുത്തി സംസാരിച്ചു. 72 കുട്ടികളും 16 പ്രവർത്തകരും പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ