മെമ്മോറാണ്ടം നൽകി.
വടക്കാഞ്ചേരി മർച്ചൻ്റസ് അസോസിയേഷൻ്റെ പൊതുയോഗത്തിൽ അവതരിപ്പിച്ച പ്രമേയം വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രന് കൈമാറി. ഓട്ടുപാറ അത്താണി പ്രദേശങ്ങളിലെ മാംസ മാർക്കറ്റുകൾ എത്രയും പെട്ടെന്ന് ആധുനിക രീതിയിൽ പുനർ നിർമ്മിക്കണമെന്നും അതിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ മാർക്കറ്റാക്കി മാറ്റണമെന്നും അവിടെ കച്ചവടം ചെയ്യുന്ന വ്യാപാരികളെ അവിടെത്തന്നെ പുനരധിവസിപ്പിക്കണമെന്നും അറവു മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള പ്ലാന്റുകൾ സ്ഥാപിക്കണമെന്നും വടക്കാഞ്ചേരി മർച്ചൻ്റസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
2 എങ്കക്കാട് മാരാത്ത്കുന്ന് റെയിൽവേ ഗേറ്റുകൾ ഒഴിവാക്കി മേൽപ്പാലം പണിയുക.
വാഴാനി മച്ചാട് പ്രദേശിലേക്ക് പോകുന്നവർ മാരാത്ത്കുന്ന് റെയിൽവേഗേറ്റുകളിൽ ഏറെ സമയം കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണിപ്പോൾ.നൂറിൽപരം പാസഞ്ചർ വണ്ടികളും ഒട്ടനവധി ചരക്ക് വാഹനങ്ങളും ദിവസേന കടന്നുപോകുന്ന ഈ റോഡുകളിൽ 18 മണിക്കൂറിൽ അധികമാണ് റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്നത് ഗേറ്റ് അടച്ചാൽ ഇരുഭാഗത്തുനിന്നുള്ള വാഹനങ്ങളുടെ നീണ്ട നിരയാണ് നിത്യവും. ചില സമയങ്ങളിൽ രണ്ടും മൂന്നും വണ്ടികൾ പോയതിനുശേഷമാണ് ഗേറ്റ് തുറക്കുക.
രോഗികളുമായി വരുന്ന ആംബുലൻസ് ഗേറ്റിൽ കുടുങ്ങി കിടക്കുന്നത് സാധാരണയാണ്..
എത്രയും പെട്ടെന്ന് മേൽപ്പാലമോ അടിപ്പാതയോ നിർമ്മിക്കണമെന്ന് വടക്കാഞ്ചേരി മർച്ചൻ്റസ് അസോസിയേഷൻ ആവശ്യപ്പെട്ടു. അജിത് മല്ലയ്യ , പി.എൻ.ഗോകുലൻ, സി.എ. ഷംസുദീൻ, പ്രശാന്ത് പി. മേനോൻ, പ്രശാന്ത് മല്ലയ്യ എന്നിവർ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ