കേരളത്തിന്റെ മദ്യ നയം ബാർ മുതലാളിമാർ തീരുമാനിക്കുന്നു: അഡ്വ. ടി. മനോജ് കുമാർ
തൃശ്ശൂർ :കേരളത്തിന്റെ മദ്യ നയം ബാർ മുതലാളിമാർ തീരുമാനിക്കുകയാണെന്നും എക്സൈസ് ടുറിസം മന്ത്രിമാർ അവരുടെ കൂട്ടുകച്ചവടക്കാരായി അധഃപതിച്ചു എന്നും ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി. മനോജ് കുമാർ പറഞ്ഞു. കേരളത്തിലെ കാലവർഷക്കെടുതിയും ജനങ്ങളുടെ മറ്റു ജീവൽ പ്രശ്നങ്ങളും അവഗണിക്കുന്ന കേരളത്തിലെ സർക്കാർ അതിന്റെ മുഴുവൻ ശ്രദ്ധയും ഉപയോഗിച്ച് തൂണിലും തുരുമ്പിലും പോലും അഴിമതി നടത്താൻ ഗവേഷണം നടത്തുകയാണ്. കേരളം കണികണ്ടുണരുന്ന അഴിമതിയായി സംസ്ഥാന സർക്കാർ മാറി. അതിന് നേതൃത്വം നൽകുന്ന കേരളത്തിലെ സി. പി. എം. ഇന്ത്യൻ ഇടതുപക്ഷത്തിന് ബാധ്യതയായി എന്നും അദ്ദേഹം പറഞ്ഞു.
ബാർ കോഴ വിഷയത്തിൽ ആരോപണ വിധേയരായ എക്സൈസ് ടുറിസം മന്ത്രിമാരായ എം. ബി. രാജേഷും,മുഹമ്മദ് റിയാസും രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും ഡ്രൈ ഡെ ഒഴിവാക്കാൻ 25 കോടിയുടെ ഡീൽ ഉറപ്പിച്ചത് ഉൾപ്പെടെയുള്ള അഴിമതിആരോപണങ്ങൾ സിറ്റിങ്ങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ആവശ്യമുന്നയിച്ചുകൊണ്ടും ഫോർവേഡ് ബ്ലോക്ക് തൃശൂർ നഗരത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനെ തൃശൂർ കോർപ്പ റേഷൻ പരിസരത്ത് ചേർന്ന യോഗത്തിൽ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ലോനപ്പൻ ചക്കച്ചാംപറമ്പിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗം ഡോ:മാർട്ടിൻ പോൾ, ടി യു സി സി സംസ്ഥാന സെക്രട്ടറി കെ. ബി. രതീഷ്, കർഷക സമിതി സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് പിൻ ഹീറോ, എ.ഐ.വൈ.എൽ സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ വരുൺ കുന്നാവിൽ, നിധിൻ സുഭാഷ്, എ.ഐ.വൈ.എൽ സംസ്ഥാന ട്രഷറർ അൽവിൻ ആന്റോ, കർഷക സമിതി സംസ്ഥാന സെക്രട്ടറി പ്രദീപ് മാച്ചാടൻ, വിഷ്ണു ചേലക്കര, ടോണി പുതുക്കാട്, വിപിൻ ഗുരുവായൂർ, പ്രേംജി ചാലക്കുടി എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ