മൊബൈല്‍ കടയില്‍ വടിവാള്‍ വീശി യുവാക്കളുടെ അതിക്രമം.

ഫോണിന്‍റെ സ്ക്രീൻ ഗാര്‍ഡ് ഒട്ടിക്കാനെത്തി മൊബൈല്‍ കടയില്‍ വടിവാള്‍ വീശി യുവാക്കളുടെ അതിക്രമം.  സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.തൃശൂര്‍ ശക്തൻ സ്റ്റാന്‍ഡിലെ മൊബൈൽ കടയിലാണ് യുവാക്കൾ വടിവാള്‍ വീശി അതിക്രമം നടത്തിയത് .  കഴിഞ്ഞ  രാത്രിയിലാണ് സംഭവം നടന്നത്.

ഫോണിന്‍റെ സ്ക്രീൻ ഗാർഡ് ഒട്ടിക്കാൻ എത്തിയതായിരുന്നു യുവാക്കൾ. ഇതിന് മുമ്പ് വന്നവരുടെ സ്ക്രീൻ ഗാർഡ് ഒട്ടിക്കണമെന്നും അതുവരെ കാത്ത് നിൽക്കണമെന്നുംകടയുടമ പറഞ്ഞതിനെ തുടർന്നാണ് യുവാക്കൾ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തെതുടര്‍ന്ന് കടയുടമ തൃശ്ശൂർ ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തും മുമ്പ് പ്രതികൾ കടന്ന് കളഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യുവാക്കളെക്കുറിച്ച് സൂചന കിട്ടിയെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.