വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ മൂന്നാം വാർഷിക സമാപന സമ്മേളനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ട് കെ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ മുഖ്യാതിഥിയായിപങ്കെടുത്ത് നീന്തലിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജലയാനം കോർഡിനേറ്ററും ചാർട്ടർ പ്രസിഡണ്ടുമായ സുഭാഷ്പുഴക്കൽ, തൃശ്ശൂർ ജില്ലാ അക്വാട്ടിക് അസ്സോസിയേഷൻ സെക്രട്ടറിയും പരിശീലകനുമായ എം.വി.ജയപ്രകാശ്, ക്ലബ്ബ് ട്രഷറർ രഞ്ജിത് രാജൻ , പി. രാജേഷ്, കലാനിലയം ഗായത്രി പത്മനാഭൻ എന്നിവർ ആശംസകളർപ്പിച്ചു. .
റോഷൻ ദേവസ്സിയും എം . അബ്ദുൽ ലത്തീഫും ചേർന്ന് കരോക്കെ ഗാനമേളയും, മുംബൈ ഭാഗ്യശ്രീ ആർ. നായിഡു സുംബാ ഡാൻസും അവതരിപ്പിച്ചു. ജലയാനത്തിലെ വളണ്ടിയർമാരായ അനു ജോഷി ' വിനയശ്രീ ആഷിം ഷൈജോൺ' ഷിൻ്റോൺ ഷാജി, അദ്വൈത് സന്തോഷ്, അഭിജിത് എന്നിവരെ ഗോൾഡ് മെഡലും ,+2 വിന് മുഴുവൻ A+ ലഭിച്ച ഇമ്മാനുവൽ ഷൈജു, ഹാരിസ യൂസഫ് .എ, ദേവിക ഷൈജു, അഭിശ്രീ മുരളി, എം.ജെ. മീനാക്ഷി എന്നിവരേയും SSLC ക്ക് ഫുൾ A+ ലഭിച്ച ആൻലിൻ റോസ് ജോൺ, ആൻ ലിറ്റ് കാർമ്മൽ ജോസഫ്, അനിട്ട റോസ് എന്നിവരെ മെമൻ്റോയും, ജലയാന കിരീടവും നൽകി എം.എൽ.എ ആദരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ