സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗക്കേസ്.

സംവിധായകന്‍ ഒമര്‍ ലുലു ബലാത്സംഗം ചെയ്തുവെന്ന് മലയാളത്തിലെ യുവനടിയുടെ പരാതി. പരാതിയെ തുടർന്ന് നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. പരാതിയിൽ കേസെടുത്ത കാര്യം നെടുമ്പാശ്ശേരി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. 

 കേസിന് പിന്നില്‍ വ്യക്തിവിരോധം ആണെന്നാണ് സംവിധായകൻ  ഒമര്‍ ലുലു പറയുന്നത്. പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിംഗിന്റെ ഭാഗം കൂടിയാണ് പരാതിയെന്നും ഒമര്‍ ലുലു ആരോപിച്ചു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലൗ, ധമാക്ക, നല്ല സമയം തുടങ്ങിയവയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രങ്ങൾ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.