കുമരനെല്ലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ 'സമർപ്പണം 24' സംഘടിപ്പിക്കുന്നു.

 വടക്കാഞ്ചേരി:  കുമരനെല്ലൂർ എൻ.എസ്.എസ് കരയോഗം ഹാളിൽ വച്ച് കുമരനെല്ലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ജൂൺ 3 ന് തിങ്കളാഴ്ച വൈകീട്ട് 3.30ന് 'സമർപ്പണം 24' സംഘടിപ്പിക്കുന്നു. വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.ഐ കോളേജ് മലേഷ്യ ചരിത്രവിഭാഗം മുൻ മേധാവി ഡോക്ടർ പി. രേണുകാദേവി എഴുതിയ പാർട്ടി 'The Partition of India' - 'ഇന്ത്യാ വിഭജനം' എന്ന ഗ്രന്ഥം  ചടങ്ങിൽ വച്ച് ഗ്രാമീണ വായനശാലയ്ക്ക് സമർപ്പിക്കുന്നു. 

ചടങ്ങിൽ വായനശാല രക്ഷാധികാരി ശ്രീനാഥ് പുഴങ്കര അധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.കെ ജയപ്രകാശ് മുഖ്യാതിഥിയാവും. ഉത്രാളിക്കാവ് പൂരം  കുമരനെല്ലൂർ ദേശം പ്രസിഡൻറ് എ.കെ സതീഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തും. വായനശാല പ്രസിഡൻറ് ജോലി ഷാജു, നഗരസഭ കൗൺസിൽ മാരായ മല്ലിക സുരേഷ്,  എ .ഡി അജി , എച്ച് അബ്ദുൽസലാം, കെ.എം ഹസൻ,  സജിത സേതു, സ്വപ്ന ശ്രീകുമാർ എന്നിവർ പങ്കെടുക്കും. അക്ഷരസ്നേഹികളും സഹൃദയരുമായ ഏവരെയും  സമർപ്പണ ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി വായനശാല പ്രവർത്തകർ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.