എസ്.എൽ.സി - പ്ലസ് ടൂ വിജയികളെ കോൺഗ്രസ് കുമരനെല്ലൂർ 26-ാം ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

വടക്കാഞ്ചേരി: എസ്.എസ്.എൽ.സി - പ്ലസ് ടൂ വിജയികളെ കോൺഗ്രസ് കുമരനെല്ലൂർ 26-ാം ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. യോഗം ഡി .സി.സി. സെക്രട്ടറി കെ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബൂത്ത് പ്രസിഡൻ്റ് രവീന്ദ്രൻ കറുവിങ്കൽ അധ്യക്ഷത വഹിച്ചു. ഗോവ ഇൻകം ടാക്സ് അസിസ്റ്റൻ്റ് കമ്മീഷണർ അഹമ്മദ് ആഷിഖ് ഐ. ആർ.എസ് ചടങ്ങിൽ മുഖ്യാതിഥിയായി.


കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി.ജി. ജയദീപ് , മണ്ഡലം പ്രസിഡൻ്റ് ബിജു ഇസ്മയിൽ, കോൺഗ്രസ് നേതാക്കളായ എ. എസ്. ഹംസ , അഡ്വ. ടി.എസ്. മായാദാസ്, നഗരസഭാ കൗൺസിലർ സന്ധ്യ കൊടയ്ക്കാടത്ത്, അഡ്വ. ഒ.പി. സലീം, എന്നിവർ പ്രസംഗിച്ചു. പരിപാടിക്ക് നിതിൻ കൊടയ്ക്കാടത്ത്, ഇ.കെ. ശിവശങ്കരൻ പോൾ കിടങ്ങൻ , എ.കെ. ചന്ദ്രൻ , പ്രസാദ് അയ്യത്ത് , ഉഷ കളപ്പുരയിൽ,സിറാജ്, വി.മാധവൻ എന്നിവർ നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.