കുമരനെല്ലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ദിശ 2024 സംഘടിപ്പിച്ചു
കുമരനെല്ലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ദിശ 2024 സംഘടിപ്പിച്ചു. കുമരനെല്ലൂർ എൻഎസ്എസ് കരയോഗം ഹാളിൽ വച്ച് നടന്ന ചടങ്ങ് വടക്കാഞ്ചേരി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ സി.വി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജൂലി ഷാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും കരിയർ ഗുരുവുമായ ഡോ: ബിനോജ് മാസ്റ്റർ ( ഡോക്ട്ടറെറ്റ് ഫിലോസഫി ഇൻ എഡ്യുക്കേഷൻ, എം.എസ്.സി. അപ്ലൈഡ് സൈക്കോളജി) മുഖ്യാതിഥിയായിരുന്നു.
തുടർന്ന് 10/12 ക്ലാസ് വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ബിനോജ് മാസ്റ്റർ ക്ലാസ് എടുത്തു. എസ്എസ്എൽസി/ പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ വായനശാലയുടെ പേരിൽ സ്വർണ്ണ മെഡൽ നൽകി അനുമോദിച്ചു. എ.ഡി അജി ( കൗൺസിലർ Div. 12),മല്ലിക സുരേഷ്(കൗൺസിലർ Div.13),ശ്രീനാഥ് പുഴങ്കര (വായനശാല രക്ഷാധികാരി),എ.എച്ച്.അബ്ദുൾ സലാം (വായനശാല വൈസ് പ്രസിഡന്റ്),കെ.എം ഹസ്സൻ (വായനശാല ജോയിന്റ് സെക്രട്ടറി) എന്നിവർ സമ്മാനദാനം നൽകിക്കൊണ്ട് സംസാരിച്ചു.വായനശാല സെക്രട്ടറി സജിത സേതു സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൈബ്രേറിയൻ സിന്ധു ഷാജി നന്ദി രേഖപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ