ബാലവേദി സർഗ്ഗോത്സവം - സംഘാടക സമിതി യോഗ തീരുമാനങ്ങൾ.

2024 മെയ് 26 ന് ഞായറാഴ്ച കാലത്ത് 10 മണി മുതൽ 4 മണിവരെ വാഴാനിയിൽ നടക്കുന്ന ബാലവേദി വടക്കാഞ്ചേരി മണ്ഡലം വിനോദ വിജ്ഞാന സർഗ്ഗോത്സവം വിജയിപ്പിക്കുന്നതിന് രൂപീകരിച്ച സംഘാടക സമിതി യോഗം ചേർന്നു. മെയ് 20 ന് വൈകീട്ട് 6 മണിക്ക് വടക്കാഞ്ചേരി സി പി ഐ ഓഫീസിൽ സംഘാടക സമിതി പ്രസിഡൻ്റ് പി.എൻ. ഹരിദാസൻ്റെ അദ്ധ്യക്ഷതയിലാണ്  യോഗം ചേർന്നത്. 

യോഗത്തിൽ സി പി ഐ മണ്ഡലം സെക്രട്ടറി ഇ.എം. സതീശൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.യു കബീർ, എം.എ. വേലായുധൻ, മുനിസിപ്പൽ ചെയർപേഴ്സൻ ഷീലാ മോഹൻ,  എന്നിവർ സംസാരിച്ചു. വല്ലച്ചിറ പ്രദീപ്, ഉമേഷ്, മണികണ്ഠൻ ചൂലിശ്ശേരി, സി.ഒ. വർഗ്ഗീസ്, റെനീഷ ബിജു,രാഗിൽ രാധാകൃഷ്ണൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.  സർഗ്ഗോത്സവം വിജയിപ്പിക്കുവാൻ ആവശ്യമായ തീരുമാനങ്ങൾ യോഗം കൈക്കൊണ്ടു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.