മെയ് 16 സഖാവ് സി ടി ബിജു രക്തസാക്ഷി ദിനം; സി പി ഐ എം പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

14-ാമത് സഖാവ് സി ടി ബിജു രക്തസാക്ഷി ദിനം സി പി ഐ എം സമുചിതമായി ആചരിച്ചു. മെയ് 16 ന് വൈകീട്ട് കുമ്പളങ്ങാട് ബഹുജന പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ചെയർമാനുമായ പി എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

 സിപിഐ എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയൻ മാസ്റ്റർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് ബസന്ത് ലാൽ, പി മോഹൻദാസ്, ടി ആർ രജിത്ത്, എം ജെ ബിനോയ്, മിനി അരവിന്ദൻ, സിപിഐ എം വടക്കാഞ്ചേരി ലോക്കൽ സെക്രട്ടറി ജിതിൻ ജോസ്, ഓട്ടുപാറ ലോക്കൽ സെക്രട്ടറി പി എൻ അനിൽ കുമാർ, എം യു സുരേഷ്, മഹേഷ് എം മോഹനൻ, ഇ കെ കുമാരൻ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ എൻ കെ പ്രമോദ് കുമാർ സ്വാഗതവും എ എസ് സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG 


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.