മെയ് 21 രാജീവ് ഗാന്ധി അനുസ്മരണം നടത്തി.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രമുഖ നേതാവും, ഇന്ത്യയുടെ മുൻ പ്രധാന മന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി പ്രസ് ക്ലബ്ബ് പരിസരത്ത് വച്ച് നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി കെ അജിത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് ബിജു ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
ഡി.സി.സി സെക്രട്ടറി ഷാഹിദ റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ എ.എസ് ഹംസ, ടി.വി സണ്ണി, സി. ആർ രാധാകൃഷ്ണൻ, സുരേഷ് പാറയിൽ , ശശി മംഗലം, എൻ.എ അബ്ദുൽഗഫൂർ, എം.ജെ ജയ്മോൻ, കെ.എച്ച് സിദ്ദീഖ്, ജി. ഹരിദാസ് എന്നിവർ പ്രസംഗിച്ചു. ബൂത്ത് പ്രസിഡണ്ടുമാരായ ശശികുമാർ മാസ്റ്റർ, ഷാജി അകമ്പാടം, രാജേന്ദ്രൻ, ജിജോ തൈക്കാൻ, വാർഡ് പ്രസിഡണ്ട് മാരായ അനു സെബാസ്റ്റ്യൻ, എം.എ സുധൻ, എ.എച്ച് സുലൈമാൻ, പോഷക സംഘടന ഭാരവാഹികളായ മുസ്തഫ അള്ളന്നൂർ, എ.എച്ച് അബ്ദുറഹ്മാൻ, അബ്ദുൽസലാം , രാജൻ മംഗലം, എൻ.എച്ച് ഇബ്രാഹിം എന്നിവർ പങ്കെടുത്തു. വിവിധ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ യോഗങ്ങളും പുഷ്പാർച്ചനയും നടത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ