തെക്കുംകര പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് പതിനാറാം വാർഡ് പനങ്ങാട്ടുകരയിൽ വെച്ച് തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. .
വൈസ് പ്രസിഡൻ്റ് ഇ. ഉമാലക്ഷ്മി അധ്യക്ഷത വഹിച്ചു. വ്യത്യസ്ത രാഷ്ട്രീയ സാമൂഹ്യ രംഗത്തെ വ്യക്തികൾ, ആരോഗ്യ വിഭാഗം പ്രവർത്തകർ , തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകിയ ശുചീകരണ പ്രവർത്തനങ്ങൾ മഴക്കാല രോഗങ്ങളെ ചെറുക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ്. പി.എൻ ഹരിദാസ്, എം.ആർ ശശികുമാർ, കെ. ചന്ദ്രശേഖരൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജീവ്, അക്രെഡിറ്റ് എൻജിനീയർ അഞ്ചൂരാജ്, അർജുൻ തുടങ്ങിയവർ നേതൃത്വം നൽകി. വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള കാനകൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയവയാണ് വൃത്തിയാക്കുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ